Sorry, you need to enable JavaScript to visit this website.

ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം പുരോഗമിക്കുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ്

കൊച്ചി- കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ  അന്വേഷണം പുരോഗമിക്കുകയാെണന്ന് എൻഫോഴ്‌സ്‌മെൻറ് ഹൈക്കോടതിയിൽ. കേസിൽ ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ കൂടി അന്വേഷിക്കുമെന്ന് എൻഫോഴ്‌സ്‌മെൻറ് കോടതിയെ അറിയിച്ചു. അന്വേഷണം ആരംഭിച്ചതായും ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും  നോട്ടീസ് നൽകിയതായും എൻഫോഴ്‌സ്‌മെന്റ് കോടതിയിൽ സമർപ്പിച്ച നടപടി റിപ്പോർട്ടിൽ  വ്യക്തമാക്കി.


അന്വേഷണത്തിന്റെ ഭാഗമായി ആവശ്യമായ വിവരങ്ങൾ വിജിലൻസിൽനിന്ന് ആവശ്യപ്പെട്ടിട്ടുെണ്ടന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർ വിശദീകരിച്ചു. ചന്ദ്രിക ഓഫീസിലും ഇബ്രാഹിം കുഞ്ഞിന്റെ വസതിയിലും ഓഫീസിലും നടത്തിയ പരിശോധനയുടെ വിശദാംശങ്ങൾ, ഇബ്രാഹിം കുഞ്ഞിന്റേയും ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ സമീറിന്റേയും മൊഴികളുടെ വിശദാംശങ്ങൾ, പ്രതികളുടെയും ബന്ധുക്കളുടേയും സ്വത്ത് വിവരങ്ങളുടെ രേഖകൾ, പ്രതികൾ നടത്തിയിട്ടുള്ള പണമിടപാടുകളുടെ രേഖകൾ, ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി നിക്ഷേപിച്ചതിന്റെ രേഖകൾ, ബാങ്ക് ഉദദ്യോഗസ്ഥർ അടക്കമുള്ളവരുടെ മൊഴികൾ, ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും രേഖകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അതും നൽകാൻ ആവശ്യപ്പെട്ടതായും എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.
പരാതിക്കാരനായ ഗിരീഷ് കുമാറിനെക്കൊണ്ട് പരാതി പിൻവലിപ്പിക്കുന്നതിന് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ ഇബ്രാഹിം കുഞ്ഞിന്റേയും മകന്റേയും മറ്റ് ലീഗു നേതാക്കളുടേയും മൊഴികൾ വിജിലൻസ് കോടതിക്ക് കൈമാറി. ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ തുടർ നടപടികൾക്കായി ആലുവ മജിസ്‌ടേറ്റ് കോടതിയിൽ അപേക്ഷ നൽകിയതായി പോലീസും കോടതിയെ അറിയിച്ചു.

 

Latest News