റിയാദ്- സൗദി അറേബ്യക്ക് നേരെ യമനിൽനിന്ന് ഹൂത്തി മിലീഷ്യകളയച്ച നാലു ഡ്രോണുകൾ തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. മൂന്നെണ്ണം യമൻ ആകാശത്തും ഒന്ന് സൗദിയുടെ ആകാശത്തുമാണ് തകർത്തത്.
ഇന്നലെ രാവിലെയാണ് സംഭവം. ജനവാസ മേഖലയെ ആക്രമിക്കാനാണ് ഹൂത്തികൾ ശ്രമിക്കുന്നത്. രാജ്യത്തിനെതിരെയുള്ള ഭീഷണി ചെറുക്കുന്നതിനും ഹൂത്തി മിലീഷ്യകളുടെ നിയന്ത്രണ പ്രദേശങ്ങളിൽനിന്ന് വിക്ഷേപിച്ചയുടനെ അവയെ നിരീക്ഷിച്ച് നശിപ്പിക്കുന്നതിനും സേന സജ്ജമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസരിച്ച് സിവിലിയൻമാരെയും അവരുടെ സ്വത്തും സംരക്ഷിക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.