കൊച്ചി- ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലാഭരണകൂടം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. നിര്‍ദേശങ്ങള്‍ പാലിക്കാത്ത ആലുവ മാര്‍ക്കറ്റിലെ ഏഴ് കടകള്‍ക്കാണ് നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ തന്നെ സമ്പര്‍ക്കമാണ് പലരുടേയും രോഗകാരണം. കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ പോലിസ് കര്‍ശന നടപികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
ആലുവ മാര്‍ക്കര്‌റില്‍ സാമൂഹിക അകലം ലംഘിച്ച് ആളുകള്‍ തിക്കുംതിരക്കും കൂട്ടിയതിനെ തുടര്‍ന്നാണ് നഗരസഭ അധികൃതരും പോലിസ് സ്ഥലത്തെത്തി വ്യാപാരികളെ താക്കീത് ചെയ്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ മാര്‍ക്കറ്റ് താത്കാലികമായി അടച്ചിടുമെന്ന് പോലിസ് അറിയിച്ചു. എറണാകുളം മാര്‍ക്കറ്റില്‍ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി അമ്പതോളം പേരുടെ സാമ്പിള്‍ പരിശോധിക്കാനായി ഇന്ന് ശേഖരിക്കുന്നുണ്ട്. ഈ മാര്‍ക്കറ്റിലുള്ള പന്ത്രണ്ട് പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.