കൊച്ചി- കാക്കനാട് ജയിലില്‍ നിന്ന് മൂന്ന് വനിതകള്‍ തടവ് ചാടി. മോഷണക്കേസ് പ്രതികളായ ഇന്ദു,ഷീബ,റസീന എന്നിവരാണ് ജയില്‍ ചാടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. കോട്ടയം ,എറണാകുളംസ്വദേശികളായ മൂന്ന് സ്ത്രീകളും മോഷണക്കുറ്റത്തിനാണ് ജയിലിലായത്.ജയിലിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലായിരുന്നു ഇവര്‍.
ഇന്ന് ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ കളയാനായി ജയിലിന് പുറത്തെത്തിച്ചപ്പോഴാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. എന്നാല്‍ ജയില്‍ ജീവനക്കാര്‍ വീണ്ടും മൂന്ന് പേരെയും പിടികൂടി സെല്ലില്‍ തിരിച്ചെത്തിച്ചു. ജയില്‍ചാടാന്‍ ശ്രമിച്ചതിന് മൂവര്‍ക്കെതിരെയും നിയമനടപടി ഉണ്ടായേക്കും.