Sorry, you need to enable JavaScript to visit this website.

പാലിയേക്കര ടോള്‍പ്ലാസയില്‍ ഇതുവരെ പിരിച്ചത് 800 കോടി രൂപ; പിരിച്ചെടുത്തത് നിര്‍മാണ ചെലവിനേക്കാള്‍ 80 കോടി അധികം

തൃശൂര്‍- പാലിയേക്കര ടോള്‍പ്ലാസയില്‍ ഇതുവരെ പിരിച്ച ടോള്‍ പിരിവ് ദേശീയപാതയുടെ നിര്‍മാണ ചെലവിനേക്കാള്‍ കൂടുതല്‍. 80 കോടിയോളം രൂപയാണ് ഇതുവരെ പിരിച്ചെടുത്തതെന്ന് രേഖകള്‍ തെളിയിക്കുന്നു. ടോള്‍ പിരിവിന്റെ കാലാവധി എട്ട് വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് ഇത്രയും തുക ടോള്‍ പിരിവായി ലഭിച്ചതായി വ്യക്തമായത്.721.21 കോടി രൂപയാണ് ദേശീയ പാതയുടെ നിര്‍മാണത്തിന് ചെലവായത്. എന്നാല്‍ മെയ് 2020 വരെ ടോളായി പിരിച്ചെടുത്തത് 800.31 കോടി രൂപയാണ്.

2012 ഫെബ്രുവരി 9 മുതലാണ് പാലിയേക്കരയില്‍ ടോള്‍ പിരിവ് തുടങ്ങിയത്. ആദ്യ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ ശരാശരി പ്രതിവര്‍ഷം നൂറ് കോടിയോളം രൂപയാണ് ടോള്‍ ഇനത്തില്‍ പിരിച്ചത്. ദേശീയപാതയുടെ നിര്‍മാണ ചെലവിന് ആനുപാതികമായി ടോള്‍ പിരിവ് ലഭിച്ചാല്‍ ടോള്‍ ഫീസില്‍ കുറവ് വരുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഇതുവരെ ഈ ചട്ടം പ്രാവര്‍ത്തികമാക്കാന്‍ അധികൃതര്‍ തയ്യാറായില്ല.2028 വരെയാണ് ഇവര്‍ക്ക് ടോള്‍ പിരിവിന് അനുമതിയുള്ളത്. നിലവിലെ രീതിയില്‍ ടോള്‍ പിരിവ് തുടര്‍ന്നാല്‍ 1200 കോടിയോളം രൂപ കമ്പനിക്ക് പിരിച്ചെടുക്കാന്‍ സാധിച്ചേക്കും.
 

Latest News