Sorry, you need to enable JavaScript to visit this website.

ശാശ്വതികാനന്ദയുടെ മരണം സി.ബി.ഐ അന്വേഷിക്കണം; സഹോദരി പ്രധാനമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം- സ്വാമി ശാശ്വതികാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും സഹോദരി ആവശ്യപ്പെട്ടു. കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇടപെട്ടെന്നും സഹോദരി കെ.ശാന്തകുമാരി ആരോപിച്ചു. 18 വർഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ല. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും സഹോദരി വ്യക്തമാക്കി.

നീന്തലറിയാവുന്ന സ്വാമി മുങ്ങി മരിച്ചത് എങ്ങനെയെന്ന് ഹൈക്കോടതിയും ഒരു ഘട്ടത്തിൽ ചോദിച്ചിരുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നാണു കുടുംബാംഗങ്ങൾ വിശ്വസിക്കുന്നത്. സത്യം പുറത്തുവരാതിരിക്കാൻ ഉന്നതതല ഇടപെടൽ നടന്നിട്ടുണ്ട്. സ്വാമി മരണപ്പെട്ട് 12 വർഷത്തിനുശേഷമാണ്ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതെന്നും സഹോദരി ആരോപിക്കുന്നു.

 

Latest News