ദുബായ്- ഇത്തിഹാദ് വിമാന കമ്പനി അടുത്ത മാസം മുതൽ പതിനഞ്ച് കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും. കേരളത്തിൽ കൊച്ചി, കോഴിക്കോട് വിമാനതാവളങ്ങളിലേക്ക് സർവീസുണ്ടാകും. ഇതിന് പുറമെ, ഇന്ത്യയിലേക്ക് ബംഗളുരു, ചെന്നൈ, ദൽഹി, ഹൈദരാബാദ്, മുംബൈ എന്നിവടങ്ങളിലേക്ക് സർവീസ് നടത്തും. ജൂലൈയിൽ ലോകവ്യാപകമായി 40 കേന്ദ്രങ്ങളിലേക്കായിരിക്കും സർവീസ് നടത്തുക. ജൂലൈ 16 മുതലായിരിക്കും ഇന്ത്യയിലേക്കുള്ള സർവീസ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് കോവിഡ് ടെസ്റ്റ് നടത്തണമെന്ന നിബന്ധയിലില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
അതേസമയം, ഇന്ത്യയിലേക്ക് രാജ്യാന്തര സർവീസ് അനുവദിക്കുന്നതിനെ പറ്റി ഇതേവരെ ഇന്ത്യൻ ഗവൺമെന്റ് തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ 15 വരെ രാജ്യാന്തര സർവീസുകൾ ഉണ്ടാകില്ലെന്ന് ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.