കൊച്ചി- വനിതാ കമ്മീഷനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണ മേനോന്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. തുടര്‍ന്ന് പതിനായിരം രൂപ പിഴ കെട്ടിവെക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. എംസി ജോസഫൈന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ഇവരെ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നായിരുന്നു ആവശ്യം. ഇതേ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈനെ നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷും കോടതിയെ സമീപ്പിച്ചിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു. സിപിഎമ്മിന് കോടതിയും പോലീസുമുണ്ടെന്ന ജോസഫൈന്റെ പരാമര്‍ശം ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ സമീപിക്കണമെന്നാണ് ലതികാ സുഭാഷിന്റെ ഹര്‍ജി തള്ളിയ കോടതി പറഞ്ഞത്.