കോട്ടയം-ജോസ് കെ മാണി വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തുപോകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലേക്ക് എത്തുമെന്ന് പി.ജെ ജോസഫ്. ധാരണ പാലിക്കാത്തവര്‍ക്കും മുന്നണി നിര്‍ദേശം ലംഘിക്കുന്നവര്‍ക്കും ആ മുന്നണിയില്‍ തുടരാന്‍ സാധിക്കില്ല. ജോസ് കെ മാണി വിഭാഗത്തില്‍ സംഭവിച്ചത് സ്വാഭാവിക പരിണാമമാണ്. ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് ധാരാളം പ്രവര്‍ത്തകര്‍ ജോസഫ് വിഭാഗത്തിലേക്ക് വരാനുള്ള താല്‍പ്പര്യം അറിയിച്ചിട്ടുണ്ടെന്നും പിജെ ജോസഫ് അറിയിച്ചു.
ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് വരാനിരിക്കുന്നവരുടെ നീണ്ട പട്ടികയുണ്ട്. ആരുടെ പേരും എടുത്തുപറയുന്നില്ല. എംഎല്‍എമാരുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും പിജെ ജോസഫ് പറഞ്ഞു.കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്ന് യുഡിഎഫ് പുറത്താക്കിയിരുന്നു. ഈ സാഹചര്യം ജോസഫ് വിഭാഗത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍.