കണ്ണൂര്‍-കോവിഡ് മുക്തി നേടി തുടര്‍ ചികിത്സയിലായിരുന്ന മാഹി സ്വദേശി മരിച്ചു. ഭാസ്‌കരന്‍ (70) ആണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഭാസ്‌കരന് രണ്ട് ആഴ്ചയ്ക്ക് മുന്‍പ് കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ രോഗം മൂര്‍ച്ഛിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.ഒരാഴ്ചയ്ക്കിടെ ഇതും രണ്ടാം തവണയാണ് കണ്ണൂരില്‍ കോവിഡ് നെഗറ്റീവായ ശേഷവും ചികിത്സയില്‍ തുടരുന്നയാള്‍ മരണപ്പെടുന്നത്. പാപ്പിനിശ്ശേരി സ്വദേശിയായ കുഞ്ഞിരാമന്‍ എന്ന 81 കാരനും സമാനമായി കോവിഡ് മുക്തി നേടിയ ശേഷം മരണപ്പെട്ടിരുന്നു.