കൂത്തുപറമ്പ്- കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം കാറിന് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആറാം മൈൽ കുന്നിനു മീത്തലിൽ അഷറഫ് സുമിയ്യ ദമ്പതികളുടെ മകൻ ഷെറിൽ അഫ്രീദ് (22) ആണ് മരിച്ചത്. രാത്രി ഏഴോടെയാണ് അപകടം. കൂത്തുപറമ്പിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് പിന്നിൽ വന്ന ഡ്യൂക്ക് ബൈക്കിടിക്കുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.