മലപ്പുറം- എടപ്പാളിലെ രണ്ട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കുമാണ് വൈറസ് ബാധ. എടപ്പാള്‍ വട്ടംകുളം പഞ്ചായത്ത് കണ്ടെയ്ന്‍മെന്റ് സോണുകളായി മാറും. സെന്റിനല്‍ സര്‍വൈലന്‍സ് ടെസ്റ്റിലാണ് ഇവര്‍ക്ക് രോഗബാധ കണ്ടെത്തിയത്. ഇവര്‍ ഇന്നലെയും ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നു.
ഇതോടെ ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജില്ലാഭരണകൂടം. കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരുമായി സമ്പര്‍ക്കമുണ്ടായ മുഴുവന്‍ പേരെയും സാമ്പിള്‍ പരിശോധന നടത്തുമെന്ന് മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. എന്നാല്‍ എടപ്പാളില്‍ സമൂഹവ്യാപനമെന്ന് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എടപ്പാള്‍ പഞ്ചായത്ത് ഓഫീസിലെ ഡ്രൈവര്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.