തൃശൂര്‍- ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു. ഡിപ്പോയിലെ കണ്ടക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഡിപ്പോ അടച്ചിടാന്‍ തീരുമാനിച്ചത്. ഗുരുവായൂര്‍-കാഞ്ഞാണി റൂട്ടില്‍ ഈ മാസം 25ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തവ ആളുകളോട് നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇവിടെ നിന്നുള്ള ഏഴ് സര്‍വീസുകളാണ് റദ്ദാക്കിയത്. ഈ മാസം 25ന് രാവിലെ 8.30 ന് ഗുരുവായൂര്‍-കാഞ്ഞാണി വഴി തൃശൂരിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയ ബസില്‍ ഈ കണ്ടക്ടര്‍ക്കായിരുന്നു ചുമതല. വിവിധ ഭാഗങ്ങളില്‍ നിന്ന് 25ഓളം യാത്രികരാണ് കയറിയത്. കണ്ടക്ടറുമായി എത്ര പേര്‍ക്ക് സമ്പര്‍ക്കമുണ്ടായെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്.