റിയാദ് -വന്ദേഭാരത് നാലാം ഘട്ടത്തിൽ സൗദി അറേബ്യയിൽ നിന്ന് 11 വിമാനങ്ങൾ കേരളത്തിലേക്ക് പറക്കും. റിയാദിൽ നിന്ന് നാലു വിമാനങ്ങളും ജിദ്ദയിൽ നിന്ന് മൂന്നു വിമാനങ്ങളും ദമാമിൽ നിന്ന് നാലു വിമാനങ്ങളും കേരളത്തിലേക്ക് പറക്കും. ജൂലൈ മൂന്നിന് റിയാദ് കോഴിക്കോട്, ദമാം കണ്ണൂർ, ജൂലൈ നാലിന് റിയാദ് തിരുവനന്തപുരം, ദമാം കോഴിക്കോട്, അഞ്ചിന് ജിദ്ദ കണ്ണൂർ, ആറിന് ദമാം കൊച്ചി, ജിദ്ദ കോഴിക്കോട, ഏഴിന് റിയാദ് കണ്ണൂർ, എട്ടിന് ജിദ്ദ തിരുവനന്തപുരം
ഒമ്പതിന് ദമാം തിരുവനന്തപുരം, പത്തിന് റിയാദ് കൊച്ചി എന്നിങ്ങനെയാണ് പുതിയ ഷെഡ്യൂൾ