അമ്മാന്‍ - ഭാര്യയുടെ കൂട്ടുകാരിയെ കാമുകിയാക്കിയ ജോര്‍ദാനി യുവാവിന് ചാനല്‍ പ്രോഗ്രാം വിനയായി. അമ്മാനില്‍ അല്‍റാബിയ ഏരിയയിലെ കോഫി ഷോപ്പിനെ കുറിച്ച ടി.വി പ്രോഗ്രാമില്‍ തന്റെ കൂട്ടുകാരിക്കൊപ്പം ഭര്‍ത്താവ് കോഫി ഷോപ്പില്‍ ഇരിക്കുന്നത് യുവതിയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.
അപ്രതീക്ഷിതമായായി ഭര്‍ത്താവിന്റെ വഞ്ചന കണ്ടെത്തിയ യുവതി നടത്തിയ ചോദ്യം ചെയ്യലില്‍ കൂട്ടുകാരി കുറ്റം സമ്മതിച്ചു. ദീര്‍ഘകാലമായി യുവതിയുടെ ഭര്‍ത്താവും താനും അടുപ്പത്തിലാണെന്നും വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് ഭര്‍ത്താവ് തന്നെ കെണിയില്‍ വീഴ്ത്തിയതെന്നും വിവാഹം കഴിക്കാതെ ഒളിച്ചുകളിക്കുകയാണെന്നും കൂട്ടുകാരി പറഞ്ഞു.
തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം തേടി യുവതി കോടതിയില്‍ കേസ് നല്‍കി. വിവാഹബന്ധം തകര്‍ത്തെന്ന് ആരോപിച്ച് കൂട്ടുകാരിക്കെതിരെയും യുവതി കേസ് നല്‍കിയിട്ടുണ്ട്.