Sorry, you need to enable JavaScript to visit this website.

ഡ്രൈവർ കുഴഞ്ഞുവീണു. പോലീസുദ്യോഗസ്ഥൻ സാഹസികമായി ലോറി നിർത്തി; ഒഴിവായത് വൻ അപകടം

പാലക്കാട്- ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വൻ അപകടം. കണ്ടെയ്‌നർ ലോറിയിലെ  ഡ്രൈവർ കുഴഞ്ഞു വീണതിനെ തുടർന്നു നിയന്ത്രണം വിട്ട ലോറിയിൽ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമർത്തി ലോറി നിർത്തിയാണ് ഹൈവേ പൊലീസ് ഡ്രൈവർ കാട്ടുശ്ശേരി സ്വദേശി വിനോദ് വൻ ദുരന്തം ഒഴിവാക്കിയത്. ഇന്നലെ ആലത്തൂർ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവിൽ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനിൽ എത്തിയപ്പോൾ െ്രെഡവർ യു.പി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങിൽ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നിൽ നിരവധി വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് െ്രെഡവർ വിനോദ് നോക്കിയപ്പോൾ െ്രെഡവർ സ്റ്റിയറിങ്ങിൽ കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിർത്തുകയായിരുന്നു. ഇതിനിടെ െ്രെഡവർ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

ഡ്രൈവറെ ലോറിയിൽ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലൻസിൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ലോറിയുടെ വരവിൽ പന്തികേടു തോന്നിയ ആലത്തൂർ സ്‌റ്റേഷനിലെ ഹോംഗാർഡ് ടി.പി.മോഹൻദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാൽ അപകടം ഒഴിവായി.പാലക്കാട് എ.ആർ.ക്യാമ്പിലെ െ്രെഡവർ സീനിയർ സിവിൽ പോലീസ് ഓഫീസറാണ് ആലത്തൂർ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

 

Latest News