കോഴിക്കോട്- കോട്ടൂളിയിലെ അപ്പോളോ ജ്വല്ലറിയിൽ വൻ തീപ്പിടുത്തം. ജ്വല്ലറിക്കകത്ത് ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ആശങ്ക. അതേസമയം, ആളുകളെ പുറത്തെത്തിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറയുന്നു. നിരവധി അഗ്നിശമനസേനാ വിഭാഗങ്ങൾ എത്തിയാണ് തീയണക്കുന്നത്.