റിയാദ്- സൗദി അറേബ്യയില്‍ എല്ലാ മേഖലകളിലും സ്വന്തം സ്ഥാനം തിരിച്ചുപിടിക്കുന്ന വനിതികളുടെ കൂട്ടത്തില്‍ പട്ടാളക്കാരിയും. സൗദി റോയല്‍ ഗാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന വനിതയുടെ ചിത്രം അഭിമാനത്തോടെ പങ്കുവെക്കുകയാണ് സോഷ്യല്‍ മീഡിയയില്‍.
ഉന്നത സര്‍ക്കാര്‍ ഓഫീസില്‍ സഹപ്രവര്‍ത്തകനോടൊപ്പം നില്‍ക്കുന്ന വനിതയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായത്.
സൗദി കര, വ്യാമ,നാവിക സേനകളില്‍ വനിതകള്‍ക്കും ചേരാമെന്ന് 2019 ഒക്ടോബറിലാണ് സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എഴുത്തുപരീക്ഷക്കും അഭിമുഖത്തിനും ശേഷമായിരുന്നു സൈനിക ട്രെയിനികളുടെ സെലക് ഷന്‍.