Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക്  യൂത്ത് കോൺഗ്രസിന്റെ 'വീരപട്ടം'

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രത്തിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക വീരപട്ടം നൽകി ആദരിക്കൽ പരിപാടി എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം- മലബാറിലെ സ്വാതന്ത്ര്യ സമര പോരാളിയും ഖിലാഫത്ത് മുന്നേറ്റങ്ങളുടെ നേതാവുമായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക വീരപട്ടം നൽകി ആദരവുകൾ അർപ്പിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മാതൃകാ ചിത്രത്തിൽ ധീരതയുടെ പ്രതീകമായ ഹാരം അണിയിച്ചാണ് യൂത്ത് കോൺഗ്രസ് ആദരവുകൾ അറിയിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നാമത്തിലുള്ള മലപ്പുറം മുനിസിപ്പൽ ടൗൺ ഹാൾ അങ്കണത്തിൽ വെച്ചായിരുന്നു ചടങ്ങ്. 


ആഷിക് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന സിനിമാ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ഹിന്ദു ഐക്യവേദിയും അടക്കമുള്ള സംഘടനകൾ ഉയർത്തിയ വെല്ലുവിളി ഏറ്റെടുത്തു കൊണ്ടായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതീകാത്മക വീരപട്ടം ചാർത്തൽ. എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ജനറൽ സെക്രട്ടറി അസീസ് ചീരാൻതൊടി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ യു.കെ. അഭിലാഷ്, നൗഫൽ ബാബു, പി. നിധീഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഉമറലി കരേക്കാട്, സഫീർ ജാൻ, ജംഷീദ് പാറയിൽ,
അജ്മൽ എം.വണ്ടൂർ, അഷ്റഫ് കുഴിമണ്ണ, മുഹമ്മദ് പാറയിൽ, സൈഫുദ്ദീൻ കണ്ണനാരി, ജാഫർ കാവനൂർ, നിയോജക മണ്ഡലം പ്രസിഡന്റ് ആസാദ് തമ്പാനങ്ങാടി, മുഹമ്മദ് ഇസ്ലാഹ്, ഹുസൈൻകുട്ടി, ഹബീബ് ആദൃശേരി, ബുഷ്‌റുദ്ദീൻ തടത്തിൽ, എം.ടി റിയാസ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഇ.കെ.അൻഷിദ് തുടങ്ങിയവർ പങ്കെടുത്തു.  

Latest News