Sorry, you need to enable JavaScript to visit this website.

ശ്രീനിവാസന്റെ വീടിന് മുന്‍പില്‍ അങ്കണവാടി ജീവനക്കാരുടെ മാര്‍ച്ച്

കൊച്ചി- അങ്കണവാടി അധ്യാപകരെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നടന്‍ ശ്രീനിവാസന്റെ വീടിനു മുന്‍പില്‍ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പേഴ്‌സ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ പ്രതിഷേധം. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു.
നടന്‍ ശ്രീനിവാസനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നടന്‍ മാപ്പു പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കണ്ടനാട് കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ 40 ഓളം അങ്കണവാടി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ ശ്രീനിവാസന്‍ തയാറായില്ല. സിനിമ ചര്‍ച്ചകളിലാണെന്നും അതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് നടന്‍ അറിയിച്ചത്.

 

Latest News