Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്ക് ഭക്ഷണവും കുടിവെള്ളവും നൽകി എസ്.വൈ.എസ് സാന്ത്വനം

എസ്.വൈ.എസ് സാന്ത്വനം കണ്ണൂർ, കണ്ണൂർ വിമാനത്താവളത്തിലേർപ്പെടുത്തിയ സൗജനയ ഭക്ഷണ വിതരണ കേന്ദ്രം എ.ഡി.എം മേഴ്‌സി സന്ദർശിക്കുന്നു. നേതാക്കൾ സമീപം.

കണ്ണൂർ- പ്രവാസികളെ ആട്ടിയോടിക്കുന്ന കോവിഡ് കാലത്ത് അവരെ സ്വീകരിച്ച് ഭക്ഷണവും കുടിവെള്ളവും നൽകി എസ്.വൈ.എസ് സാന്ത്വനം കണ്ണൂർ മാതൃകയാവുന്നു. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങുന്ന മുഴുവൻ യാത്രികർക്കും ഭക്ഷഴും വെള്ളവും സൗജന്യമായി നൽകിയാണ് എസ്.വൈ.എസ് സാന്ത്വനം മാതൃകയാവുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സ്വീകരണം പ്രവാസികൾക്കു ഒരു വിമാനത്താവളത്തിൽ നിന്നുംലഭിച്ചിട്ടുണ്ടാവില്ല. എല്ലാ അന്താരാഷ്ട്ര യാത്രികർക്കും ഭക്ഷണവും കുടിവെള്ളവും നൽകുകയെന്ന
ദൗത്യം ആദ്യമാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് വെറും കൈയ്യോടെ നാട്ടിലെത്തുന്ന പ്രവാസികൾക്കു ആത്മവിശ്വാസം നൽകുന്നതാണ് ഈ സ്വീകരണവും കരുതലും.
മണിക്കൂറുകളോളം വിമാനത്താവളങ്ങളിലും പിന്നീട് വിമാനത്തിലും ഭക്ഷണമെ#ാന്നും ലഭിക്കാതെ വന്നിറങ്ങുന്ന യാത്രികരാണ് അധികവും. കോവിഡ് പ്രോട്ടോകോൽ പ്രകാരമുള്ള നടപടി ക്രമങ്ങളും ഡാറ്റാ എൻട്രിയും പൂർത്തിയാക്കി ഏകെ ക്ഷീണിതരായാണ് പലരും വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങുന്നത്. ലോക്ഡൗൺ നിയന്ത്രണം കാരണം അവിടെ നിന്നിറങ്ങി വീട്ടിലെത്തുന്നതുവരെ ഒന്നും കഴിക്കാത്തവരുമുണ്ട്. കിട്ടുന്ന വിമാനത്തിൽ കണ്ണൂരിലിറങ്ങി, മലപ്പുറത്തേക്കും എറണാകുളത്തേക്കും തിരുവനന്തപുരത്തേക്കും വരെ പോകുന്നവരുണ്ട്. പണം കൊടുത്താൽ പോലും ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടെന്ന കണ്ടെത്തലിലാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുത്തതെന്ന് എസ്.വൈ.എസ്.സാന്ത്വനം പ്രവർത്തകർ പറയുന്നു.
ആദ്യ ദിവസങ്ങളിൽ ആയിരത്തോളം യാത്രികരാണ് എത്തിയതെങ്കിൽ, ഇപ്പോൾ പ്രതിദിനം 3000 പേർ വരെയെത്തുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തായിരത്തോളം പേർക്കു ഭക്ഷണവും കുടിവെള്ളവും നൽകിക്കഴിഞ്ഞു. എല്ലാവർക്കും കൃത്യ സമയത്തു തന്നെ ഇവ എത്തിച്ചു നൽകുകയെന്നത് ഭഗീരഥപ്രയത്‌നമാണെന്ന് അറിഞ്ഞുകെ#ാണ്ടു തന്നെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഏകദേശം ഒരു ലക്ഷത്തിലധികം പേർ കണ്ണൂർ വിമാനത്താവളം വഴി എത്തുമെന്നാണ് അധികതൃതർ പറയുന്നത്. ഈ യാത്രക്കാർക്കു മുഴുവൻ ഭക്ഷണവും കുടിവെള്ളവും നൽകാനാണ് തീരുമാനം.
എസ്.വൈ.എസ്.സാന്ത്വനം സംസ്ഥാന സെക്രട്ടറി യു.സി.അബ്ദുൽ മജീദ് നേതൃത്വം നൽകുന്ന ഈ ദൗത്യത്തിൽ നേതാക്കളായ എം.കെ.ഹമീദ് മാസ്റ്റർ, എൻ.അബ്ദുൽ ലത്തീഫ് സഅദി പഴശ്ശി, അബ്ദുല്ലക്കുട്ടി ബാഖഫി, ആർ.പി.ഹുസൈൻ മാസ്റ്റർ, അബ്ദുൽ റഷീദ് മാസ്റ്റർ, നിസാർ അതിരകം, റസാഖ് മാണിയൂർ, ജലീൽ സഖാഫി വെൺമണൽ, ഉമ്മർ ഹാജി മട്ടന്നൂർ, ഷാജഹാൻ മിസ് ബാഹി, സാജിദ് ആറളം തുടങ്ങിയവർ കൈകോർക്കുന്നു. കണ്ണൂർ എ.ഡി.എ മേഴ്‌സി ഉൾപ്പെടെയുള്ളവർ ഭക്ഷണ വിതരണ കേന്ദ്രം സന്ദർശിച്ചു.

Latest News