ഹോളണ്ടുകാരി തിരുവനന്തപുരത്ത് മരിച്ച നിലയില്‍

തിരുവനന്തപുരം- വിദേശ വനിത വഴുതക്കാട്ടെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. നെതര്‍ലാന്‍ഡ്‌സ് സ്വദേശിനി സരോജിനി ജപ് കെന്‍ ആണ്  മരിച്ചത്. സുഹൃത്തായ അഭിഭാഷകനാണ് മരണവിവരം പോലീസിനെ അറിയിച്ചത്. 12 വര്‍ഷമായി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു ഇവര്‍. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചു. നാളെ കോവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമേ ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തുകയുള്ളൂ.

 

Latest News