കോഴിക്കോട്- ക്വാറന്‍ൈനില്‍ കഴിയുന്ന പ്രവാസിയെ കുത്തി പരിക്കേല്‍പ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജീഷിന് നേരെയാണ് ഇന്നലെ അര്‍ധരാത്രിയോടെ അക്രമമുണ്ടായത്.ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തിയ ലിജീഷ് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെയാണ് സംഭവം
. രാത്രി വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന അക്രമി കൈയ്യില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. ലിജീഷ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹത്തെ വീണ്ടും ക്വാറന്റൈനിലാക്കി. അക്രമി മുഖം മൂടി ധരിച്ചതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. വടകര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.