തിരുവനന്തപുരം- കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനാണ് സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയത്. വിവിധ തലങ്ങളില്‍ നിരക്ക് വര്‍ധനവും മിനിമം കി.മീ ദൂരം കുറയ്ക്കാനും നിര്‍ദേശമുണ്ട്. ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് മുപ്പത് ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് നാല്‍പത് ശതമാനവും അതിനും മുകളിലുള്ളവയ്ക്ക് അമ്പത് ശതമാനവുമാണ് നിരക്ക് വര്‍ധനവ് വേണ്ടത്.
മിനിമം ചാര്‍ജ് എട്ട് രൂപയായി നിലനിര്‍ത്തിക്കൊണ്ട് തന്നെ ആ ചാര്‍ജില്‍ സഞ്ചരിക്കാവുന്ന കി.മീ പരിധി കുറയ്ക്കാനുള്ള ശിപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്. മിനിമം ചാര്‍ജില്‍ ഇപ്പോള്‍ സഞ്ചരിക്കാവുന്നത് അഞ്ച് കി.മീ ആണ്. ഇതാണ് 2.5 കി.മീ ആയി കുറച്ച് ചാര്‍ജ് വര്‍ധനവ് കൊണ്ടുവരിക. കോവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് ഇതുവരെ തയ്യാറാക്കിയിട്ടില്ല.