ന്യൂദല്‍ഹി- ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി രാജുവാണ് മരിച്ചത്. കേരള ഹൗസിലെ മുന്‍ താത്കാലിക ജീവനക്കാരനാണ്. ദല്‍ഹിയില്‍ കോവിഡ് ബാധിച്ച് ഇതുവരെ 11 മലയാളികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ദല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 70,000 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം 3788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2365 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. അതേസമയം കോവിഡ് വ്യാപനതോത് തിരിച്ചറയുന്നതിനായി സെറോളജിക്കല്‍ സര്‍വേ നടത്തുമെന്ന് ആംആദ്മി സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ ആറിന് സര്‍വേ പൂര്‍ത്തിയാക്കും.