പാലക്കാട്-മണ്ണാര്‍ക്കാട് ഏഴ് വയസുകാരനെ കൊലപ്പെടുത്തിയ യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ച് അധികൃതര്‍. അഞ്ച് വര്‍ഷം മുമ്പ് യുവതിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ മാനസിക രോഗത്തിന് ചികിത്സിച്ചിരുന്നു. വ്യാഴാഴ്ചയാണ് പുലര്‍ച്ചെയാണ് മുഹമ്മദ് ഇര്‍ഫാന്‍ മാതാവിന്റെ കുത്തേറ്റ് മരിച്ചത്. ഇര്‍ഫാന്റെ കൊലപാതകത്തിന് ശേഷം ഒമ്പത് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടിന് മുറ്റത്തേക്ക് വലിച്ചെറിയുകയും ചെയ്തു.
കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് അയല്‍ക്കാരെത്തി നോക്കിയപ്പോഴാണ് ഇര്‍ഫാന്‍ മരിച്ചതായി കണ്ടത്. പെണ്‍കുഞ്ഞിന് വീഴ്ചയില്‍ സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.പോലിസ് സംഭവസ്ഥലത്തെത്തിയപ്പോള്‍ യുവതി വീട്ടുവരാന്തയില്‍ തന്നെ ഇരിക്കുകയായിരുന്നു.യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. മകന്‍ കൊല്ലപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.