അൽകോബാർ - മേഖലയിലെ ബാർബർ ഷോപ്പുകളിലും ലേഡീസ് ബ്യൂട്ടി പാർലറുകളിലും ബലദിയ പരിശോധന ശക്തമാക്കി. അൽകോബാർ ബലദിയക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പ് 51 ബാർബർ ഷോപ്പുകൾ അടപ്പിച്ചതായി അൽകോബാർ ബലദിയ മേധാവി എൻജിനീയർ സുൽത്താൻ അൽസായിദി പറഞ്ഞു.
അൽകോബാർ ബലദിയക്കു കീഴിലെ വനിതാ പരിശോധനാ വിഭാഗം 47 ലേഡീസ് ബ്യൂട്ടി പാർലറുകളിൽ സന്ദർശനങ്ങൾ നടത്തി. ഇതിനിടെ നിയമ ലംഘനങ്ങൾക്ക് രണ്ടു സ്ഥാപനങ്ങൾക്ക് വാണിംഗ് നോട്ടീസ് നൽകി. അൽഖസീം ബലദിയ ബുറൈദയിലെ ലേഡീസ് ബ്യൂട്ടി പാർലറുകളിൽ മൂന്നു ദിവസത്തിനിടെ നടത്തിയ പരിശോധനകളിൽ 95 നിയമ ലംഘനങ്ങൾ കണ്ടെത്തി. നജ്‌റാനിൽ മുൻകരുതൽ നടപടികളും ആരോഗ്യ വ്യവസ്ഥകളും പാലിക്കാത്തതിന് നാലു ബാർബർ ഷോപ്പുകൾ നഗരസഭ അടപ്പിച്ചു.