തിരുവനന്തപുരം- എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നേരത്തെ പൂര്‍ത്തിയായിരുന്നു.
ടാബുലേഷനും പുനഃപരിശോധനയുമാണ് ഇനി നടക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി രണ്ടാംവര്‍ഷ ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം നടന്നുവരുന്നതേയുള്ളൂവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി കെ.ഐ. ലാല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പരീക്ഷകള്‍ മാര്‍ച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവച്ചു. പിന്നീട് മേയ് 26 മുതല്‍ 30വരെ നടത്തി.