കൊച്ചി- കൊച്ചിയിലെ നാവിക ആസ്ഥാനത്ത് ഗുജറാത്ത് സ്വദേശിയായ നാവിക സേനാ ഉദ്യോഗസ്ഥനാണ് മരിച്ചത്. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാറാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐ.എൻ.എസ് ജമുനയിൽ വെച്ചാണ് സംഭവം. കപ്പലിനെ കാവൽ ജോലിയായിരുന്നു രക്ഷിത് കുമാറിന്. അബദ്ധത്തിൽ വെടി പൊട്ടിയതാണോ എന്നും സംശയമുണ്ട്.