തിരുവനന്തപുരം- ഇതര സംസ്ഥാനങ്ങളിൽനിന്നു വിവാഹ ആവശ്യത്തിനു വരുന്നവർക്ക് കേരളം ഇളവുകൾ അനുവദിച്ചു. വരനും വധുവിനും ഇവരോടൊപ്പമെത്തുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ക്വാറന്റീൻ വേണ്ടെന്നും ഏഴു ദിവസം സംസ്ഥാനത്തു താമസിക്കാമെന്നും സർക്കാർ വ്യക്തമാക്കി. കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യുന്നതിനോടൊപ്പം വിവാഹ കാർഡും അപ്‌ലോഡ് ചെയ്യണം. ശാരീരിക അകലം പാലിക്കണം. അനുവാദമില്ലാതെ മറ്റു സ്ഥലങ്ങൾ സന്ദർശിക്കരുത്. ജില്ലാ കലക്ടർമാരും ജില്ലാ പോലീസ് മേധാവികളും ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കണം എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ. നേരത്തേ ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾ ബിസിനസ്, മെഡിക്കൽ, കോടതി, വസ്തു റജിസ്‌ട്രേഷൻ ആവശ്യങ്ങൾക്കു വരുന്നവർക്ക് ഒരാഴ്ചത്തെ താമസത്തിന് ക്വാറന്റീൻ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു.