Sorry, you need to enable JavaScript to visit this website.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട്- കരിപ്പൂര്‍ എയര്‍പോര്‍ട്ട് ജീവനക്കാരന് കോവിഡ്  സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് കോവിഡ്  സ്ഥിരീകരിച്ചത്. രോഗി സന്ദര്‍ശിച്ച കടകളും നടുവണ്ണൂരിലെ പെട്രോള്‍ പമ്പും അടച്ചിടും. ഈ സ്ഥാപനങ്ങള്‍ അണുനശീകരണം പൂര്‍ത്തിയാകുന്നതുവരെ അടച്ചിടാനും അണുനശീകരണം പൂര്‍ത്തിയായ ശേഷം പകരം ജീവനക്കാരെ വച്ച് പ്രവര്‍ത്തിപ്പിക്കാമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇദ്ദേഹവുമായി നേരിട്ട് ബന്ധപ്പെട്ടവരോട് പതിനാല് ദിവസം ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം പതിനാറിന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ഇയാള്‍ കയറിയ പെട്രോള്‍ പമ്പ്, ബേക്കറി, ഫ്രൂട്ട് കട എന്നിവിടങ്ങളിലെ ജീവനക്കാര്‍, പിതാവ്, മറ്റ് ബന്ധുക്കള്‍ എന്നിവരെയാണ് ക്വാറന്റീന്‍ ചെയ്തത്. ഈ മാസം പതിനാറിന് കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ നടുവണ്ണൂര്‍ സ്വദേശിക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്.
 

Latest News