ദുബായ്- ഗുജറാത്ത് സ്വദേശികളായ ഹിരന്‍ ആദിയ (40), വിധി ആദിയ എന്നിവര്‍ ദുബായില്‍ കൊല്ലപ്പെട്ട നിലയില്‍. അറേബ്യന്‍ റാഞ്ചസ് മിറാഡറിലെ വില്ലയില്‍ ഈ മാസം 18 നായിരുന്നു സംഭവം. വില്ലയില്‍നിന്നു ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി കണ്ടെത്തി.
കവര്‍ച്ചക്കിടെ ദമ്പതിമാരെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു. മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ പിന്നീട് കണ്ടെത്തുകയും പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
ഷാര്‍ജയില്‍ ബിസിനസ് നടത്തി വരികയായിരുന്ന ഇരുവര്‍ക്കും 13, 18 വയസ്സുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഇവരിപ്പോള്‍ യു.എ.ഇയില്‍ തന്നെയുള്ള ബന്ധുക്കളുടെ കൂടെയാണ്. സംഭവത്തിനിടെ മൂത്ത മകള്‍ക്ക് നിസ്സാര പരിക്കേറ്റിരുന്നു. കുടുംബത്തിന്റെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായും കോണ്‍സുലേറ്റ് ബന്ധപ്പെട്ടുവരികയാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ദുബായ് പോലീസ് പുറത്തുവിട്ടിട്ടില്ല.