അൽ ഹസ- എറണാംകുളം കോതമംഗലം കീരൻപാറ സ്വദേശിനി തെക്കേക്കുടി കുടുംബാംഗമായ ബിജി ജോസ് (52 )അൽ ഹസ്സ കിംഗ് ഫഹദ് ഹോസ്പിറ്റലലിൽ കോവിഡ് ബാധിച്ചു മരിച്ചു. 25 വർഷമായി അൽ ഹസയിൽ സ്റ്റാഫ് നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭർത്താവ് ജോസ് (അൽ ഹസ). രണ്ട് മക്കളുമുണ്ട്. കടുത്ത ചുമയും ശ്വാസ തടസത്തെയും തുടർന്ന് മൂന്നാഴ്ച മുമ്പ് കിംഗ് ഫഹദ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്നു. പിന്നീട് ന്യമോണിയയെ തുടർന്ന് ആരോഗ്യ നില വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു . അൽ ഹസ കിംഗ് ഫഹദ് ആശുപത്രി മോച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് മുവ്വാറ്റുപുഴ അറിയിച്ചു.