റിയാദ്- ഫൈനല്‍ എക്‌സിറ്റില്‍ നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന ഇരുമ്പുഴി
വടക്കുംമുറി സ്വദേശി അബ്ദുസമദ് പൂളക്കല്‍ (58) നിര്യാതനായി. നാളെ രാവിലെ കെ.എം.സി.സി ചാര്‍ട്ടര്‍ വിമാനത്തില്‍ മടങ്ങാനിരിക്കെ, ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം. റിയാദില്‍നിന്ന് നാനൂറോളം കി.മീ അകലെ ഹദ്ദാറയില്‍ ബലദിയ മേധാവിയുടെ പെഴ്‌സണല്‍ സ്റ്റാഫായിരുന്നു. 34 വര്‍ഷമായി റിയാദിലുണ്ട്. ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
ഭാര്യ: മറിയുമ്മ. മക്കള്‍: ജിദ്ദയില്‍ വിഡിയോഗ്രാഫറായ സാലിഹ്, ഹബീബ്, ഷമീര്‍
(ഇരുവരും മക്ക) ശുഐബ്, നുസ്രത്ത്. മരുമകക്കള്‍: ജിസാനിലുള്ള ഷാനവാസ് പള്ളിപ്പുറം എന്ന ഷാനു, അനീസ, സുമയ്യ, മുർഷിദ. മൃതദേഹം സൗദിയില്‍ ഖബറടക്കുമെന്ന് മകന്‍ സാലിഹ് ഇരുമ്പുഴി അറിയിച്ചു. മക്കയില്‍ ഖബറടക്കുന്നതിനാണ് ശ്രമം. അനന്തര നടപടികള്‍ക്കായി റിയാദിലേയും അഫ്‌ലാജിലേയും ഹദ്ദാറിലേയും കെ.എം.സി.സി വളണ്ടിയര്‍മാര്‍ സഹായത്തിനുണ്ട്.