റിയാദ് - ഉപയോക്താക്കളുടെ ഉപയോഗത്തിന് വ്യാപാര സ്ഥാപനത്തിൽ സ്ഥാപിച്ച അണുനാശിനി ഉപയോഗിച്ച സൗദി പൗരന്റെ രണ്ടു കൈകളിലും മാരകമായ പൊള്ളലേറ്റു. അണുനാശിനി ഉപയോഗിച്ചയുടൻ താൻ ഗ്ലൗസുകൾ ധരിക്കുകയായിരുന്നെന്ന് സൗദി പൗരൻ പറഞ്ഞു. ചില വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗത്തിന് സ്ഥാപിച്ച അണുനശീകരണികൾ ഗുണമേന്മ കുറഞ്ഞതും വ്യാജവുമാണെന്നാണ് കരുതുന്നത്. ഗുണമേന്മ കുറഞ്ഞ അണുനശീകരണികൾ എല്ലാവരും കരുതിയിരിക്കണം. അണുനാശിനികൾ ഉപയോഗിച്ചാലുടൻ കൈയുറകൾ ധരിക്കരുതെന്നും സൗദി പൗരൻ ആവശ്യപ്പെട്ടു. അണുനശീകരണി ഉപയോഗിച്ചയുടൻ കൈയുറകൾ ധരിച്ചതാണ് കൈകളിൽ പൊള്ളലേൽക്കാൻ കാരണമെന്ന് ഡോക്ടർ അറിയിച്ചതായും സൗദി പൗരൻ പറഞ്ഞു.