കോഴിക്കോട്- കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കുവഹിക്കുന്ന ഒന്നാണ് മാസ്‌ക് ധരിക്കുന്നത്.വൈറസ് വ്യാപനം കുറയ്ക്കാന്‍ പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. എന്നാല്‍ മാസ്‌ക് ധരിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്നും മരണംവരെ ഉണ്ടാകാമെന്നും പ്രചരണം നടത്തിയ വനിതാലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ പോലിസ് കേസെടുത്തു.
തിക്കോടി പഞ്ചായത്തിലാണ് സംഭവം. കോടിക്കല്‍ പ്രദേശത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനിതാ ലീഗിന്റെ പേരില്‍ വീടുകളില്‍ നോട്ടിസ് വിതരണം ചെയ്തതിനെതിരെയാണ് പോലിസ് കേസെടുത്തത്. മാസ്‌കിന്റെ പാര്‍ശ്വഫലങ്ങളും മരണത്തിലേക്ക് നയിക്കുന്നു എന്നീ കാര്യങ്ങള്‍ കാണിച്ചാണ് നോട്ടീസ് അച്ചടിച്ചിരിക്കുന്നത്.കേരള പോലിസ് ആക്ട് 118,പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് വകുപ്പുകള്‍ പ്രകാരമാണ് പയ്യോളി സിഐ സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്തത്.