കോഴിക്കോട്- സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. അദ്ദേഹം ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. നിപ്പ വൈറസ് ബാധയില്‍ ദുരിതം നേരിട്ടപ്പോള്‍ ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി വരികയോ കുടുംബത്തെ വിളിച്ച് ആശ്വസിപ്പിക്കുകയോ ചെയ്തില്ലെന്ന് ഇന്നലെ സജീഷ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ അധിക്ഷേപിച്ചതിനുള്ള മറുപടിയായിരുന്നു സജീഷിന്റെ പോസ്റ്റ് . ഇതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.'
കോഴിക്കോട്ട് നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ' റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നത്. നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രിയുടേതെന്നും' മുല്ലപ്പള്ളി ആരോപിച്ചിരുന്നു.