Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുല്ലപ്പള്ളിയുടെ പ്രസ്താവന; നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമെന്ന് പി ജയരാജന്‍


തിരുവനന്തപുരം- ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കുന്ന കാര്യമല്ല മുല്ലപ്പള്ളിയുടേത്. സ്ത്രീയുടെ നേതൃത്വത്തില്‍ നടക്കുന്ന നല്ല പ്രവര്‍ത്തനങ്ങളോട് ,അതിന് സമൂഹം തന്നെ നല്‍കുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം മുല്ലപ്പള്ളിക്ക് എതിരെ രംഗത്തെത്തിയത്.

എംപിയായിരിക്കെ കോഴിക്കോട് നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധി കൂടിയാണ് മുല്ലപ്പള്ളിയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് നിപ്പാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ 'ഗസ്റ്റ് ആര്‍ട്ടിസ്റ്റ് ' റോളില്‍ ഇടക്ക് വന്ന് പോകുക മാത്രമാണ് ആരോഗ്യമന്ത്രി ചെയ്തതെന്നും നിപ്പ രാജകുമാരി എന്ന പേരിന് ശേഷം കോവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. കെ.കെ ശൈലജ ടീച്ചര്‍ക്ക് എതിരായ പരാമര്‍ശത്തിന് എതിരെ രൂക്ഷ വിമര്‍ശനമാണ് മുല്ലപ്പള്ളിക്ക് എതിരെ പല കോണുകളില്‍ നിന്നും ഉയരുന്നത്. അതേസമയം താന്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.


 

Latest News