അൽഐൻ- ഒന്നര മാസം മുമ്പ് കാണാതായ യുവാവിനെ അൽഐൻ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അൽഐനിലെ അൽഅംറ ഏരിയിയിൽ താമസിക്കുന്ന യുവാവ് കഴിഞ്ഞ റമദാനിലാണ് വീട്ടുവിട്ടിറങ്ങിയത്. മരുഭൂമിയിൽ വഴിതെറ്റിയ ഇയാളുടെ വാഹനം മണൽതിട്ടയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ മരുഭൂമിയിൽ കുടുങ്ങിയതാണ് യുവാവിന്റെ ദാരുണ മരണത്തിലേക്ക് നയിച്ചത്. അൽമുത്വവ്വ മസ്ജിദിൽ ഇദ്ദേഹത്തിന്റെ ജനാസ നമസ്‌കരിച്ചു.