ജിദ്ദ - മോഷണ ലക്ഷ്യത്തോടെ എ.ടി.എമ്മുകൾ തകർത്ത സൗദി യുവാവിനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി അറിയിച്ചു. ഇരുപതുകാരനാണ് പിടിയിലായത്. ആകെ പത്തു കുറ്റകൃത്യങ്ങളാണ് പ്രതി നടത്തിയത്. എ.ടി.എമ്മുകൾ തകർത്തതിനു പുറമെ മൂന്നു കാറുകൾ പ്രതി കവർന്നതായും കണ്ടെത്തിയിട്ടുണ്ടെന്ന് മക്ക പോലീസ് വക്താവ് പറഞ്ഞു.