കൊച്ചി- പ്രവാസികള്‍ക്ക് കുടിയേറ്റ തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാകില്ലെന്ന് നോര്‍ക്ക സെക്രട്ടറി കെ.ഇളങ്കോവന്റെ ഉത്തരവ്. പ്രവാസികളെ കുടിയേറ്റ തൊഴിലാളികളായി പരിഗണിക്കാന്‍ സാധിക്കുമോയെന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ ചോദ്യത്തിനുള്ള മറുപടിയായാണ് ഇളങ്കോവന്‍ സര്‍ക്കാരിന് വേണ്ടി ഉത്തരവിറക്കിയത്.
പ്രവാസികളും കുടിയേറ്റ തൊഴിലാളികളും തമ്മില്‍ നിരവധി അന്തരങ്ങളുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് മുഖ്യമന്ത്രിയുടെ അറിവോടെയാണ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.