Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിമാന ടിക്കറ്റ് കർഫ്യൂ പെർമിറ്റ് ആയി പരിഗണിക്കും

റിയാദ് - വിമാന ടിക്കറ്റുകൾ കർഫ്യൂ സയമത്ത് സഞ്ചരിക്കാനുള്ള പെർമിറ്റുകളായി പരിഗണിക്കപ്പെടുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. നഗങ്ങൾക്കുള്ളിൽ വിമാന സർവീസ് സമയത്തിന്റെ മൂന്നു മണിക്കൂർ മുമ്പു മുതലും എയർപോർട്ടിൽ ഇറങ്ങിയ ശേഷം മൂന്നു മണിക്കൂർ നേരവും ഇ-ടിക്കറ്റുകൾ കർഫ്യൂ പെർമിറ്റ് ആയി ഉപയോഗിക്കാവുന്നതാണ്. എയർപോർട്ടുകൾ പ്രവർത്തിക്കുന്ന പ്രവിശ്യകൾക്ക് പുറത്തുള്ള യാത്രക്കാർക്ക് വിമാന ടിക്കറ്റുകൾ യാത്രക്കു മുമ്പും ശേഷവുമായി മൂന്നു ദിവസം വീതം കർഫ്യൂ പെർമിറ്റ് ആയി ഉപയോഗിക്കാവുന്നതാണെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.

 

Latest News