കണ്ണൂര്‍- കേരളത്തില്‍ ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. കണ്ണൂര്‍ സ്വദേശിയും എക്‌സൈസ് വകുപ്പ് ഡ്രൈവറുമായ സുനില്‍ (28) ആണ് മരിച്ചത്. സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സുനില്‍. വൈറസ് ബാധയെ തുടര്‍ന്ന് രണ്ട് ശ്വാസകോശങ്ങളും തകരാറിലായ അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സുനിലിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 18 സഹപ്രവര്‍ത്തകരും 25 ബന്ധുക്കളുമാണുള്ളത്. ജൂണ്‍ 12നാണ് അദ്ദേഹം വൈറസ്ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. അതേസമയം സുനിലിന് എവിടെ വെച്ചാണ് വൈറസ് പകര്‍ന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.
കര്‍ണാടക മേഖലയില്‍ നിന്ന് ലഹരിവസ്തുക്കളുമായി വന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയും കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിക്കുകയും ചെയ്തത് ഇദ്ദേഹമായിരുന്നു. ഇവിടെ നിന്നാകാം വൈറസ് ബാധയെന്ന സംശയത്തിലാണ് അധികൃതര്‍.