Sorry, you need to enable JavaScript to visit this website.

ചാലക്കുടിയിൽ ക്വാറന്റൈനിൽ കഴിയുന്ന തമിഴ് ദമ്പതികളുടെ കുഞ്ഞ് മരിച്ചു

തൃശൂർ - തമിഴ്‌നാട്ടിൽ നിന്നുമെത്തി ചാലക്കുടിയിൽ ബന്ധുവീട്ടിൽ  ക്വാറന്റൈനിൽ കഴിയുന്ന ദമ്പതികളുടെ നവജാതശിശു മരിച്ചു. സേലം സ്വദേശികളായ ദമ്പതികൾ തമിഴ്‌നാട്ടിൽ കോവിഡ് വ്യാപകമായതിനെ തുടർന്ന് പ്രസവശേഷം കുഞ്ഞുമായി ചാലക്കുടി പോട്ട അലവി സെൻററിൽ മോസ്‌കോയിൽ ജ്യേഷ്ഠന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഇതിനിടെ കുഞ്ഞിനു ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. കോവിഡ് ബാധിച്ചാണോ മരണകാരണമെന്ന സംശയത്താൽ കുഞ്ഞിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയുടെ സ്രവത്തിൻറെ സാമ്പിൾ എടുത്ത് പരിശോധനയ്ക്കയച്ചിട്ടുണ്ട്.

 

Latest News