മലപ്പുറം- പ്രവാസികൾ അനുഭവിക്കുന്ന പ്രതിസന്ധി ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രവാസികളുടെ യാത്ര തടസപ്പെടാൻ സംസ്ഥാന സർക്കാർ പണി പലതും നോക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പ്രവാസികളോടുള്ള ക്രൂരകൃത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നൽകി. ഗവൺമെന്റിന്റെ പ്രവാസി വിരുദ്ധനയം തുറന്നുകാണിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്രയും പ്രവാസി വിരുദ്ധമായ മറ്റൊരു സർക്കാറും ഉണ്ടായിട്ടില്ല. പ്രവാസികളുടെ കുടുംബങ്ങൾ സമരത്തിനിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രോഗമില്ലാത്ത സംസ്ഥാനമെന്ന ഖ്യാതി നേടാൻ വേണ്ടി മാത്രം പ്രവാസികൾ കേരളത്തിലേക്ക് വരേണ്ടതില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.