തിരുവനന്തപുരം- വിമാന ഇന്ധനത്തിന്റെ വാറ്റ് നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
അടുത്ത അഞ്ചു വർഷത്തേക്കാണ് ഈ ഇളവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ 28.75 ശതമാനമാണ് വാറ്റ് നിരക്ക്. രാജ്യത്തെ പ്രധാന നഗരങ്ങൾ ബന്ധിപ്പിച്ചുകൊണ്ടുളള വിമാന സർവീസ് പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരുകൾ ഒരു ശതമാനം നികുതി കുറയ്ക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. എന്നാൽ അഞ്ചു ശതമാനം നികുത കുറച്ച് ഈ മേഖലക്ക് കൂടുതൽ പ്രോത്സാഹനം എന്ന നിലക്കാണ് അഞ്ച് ശതമാനം കുറയ്ക്കാൻ തീരുമാനിച്ചത്.