ആറ്റിങ്ങല്‍-വിദേശത്ത് നിന്നു മടങ്ങിയെത്തിയയാള്‍ മൂന്നു മാസം മുന്‍പ് വിവാഹബന്ധം വേര്‍പെടുത്തിയ മുന്‍ ഭാര്യയുടെ താമസസ്ഥലത്തെത്തി സ്വയം ജീവനൊടുക്കി. കിഴുവിലം ചിറ്റാറ്റിന്‍കര ലക്ഷ്മി ഭവനില്‍ താമസിച്ചിരുന്ന മണമ്പൂര്‍ സ്വദേശി സുനില്‍ (33) ആണു വൈകിട്ട് വിളയില്‍മൂല കോളനിയിലുള്ള വീട്ടിലെത്തി തീ കൊളുത്തി ജീവനൊടുക്കിയത്.രാവിലെ ഭാര്യയുടെ വീട്ടിലെത്തി മകനെ കണ്ട് ഉടന്‍ മടങ്ങിയിരുന്നു. വൈകിട്ട് വീടിനു പിന്നില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് അയല്‍വാസി ബഹളം വച്ചെങ്കിലും അയാള്‍ തീകൊളുത്തിയിരുന്നു. വീട്ടിലുണ്ടായിരുന്നവരും അയല്‍ വാസികളും ചേര്‍ന്നു തീയണച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നഗരസഭാ ജീവനക്കാര്‍ മൃതദേഹം കിടന്ന സ്ഥലവും വീടിന്റെ പരിസരവും സുനിലിന്റെ ബാഗും അണുവിമുക്തമാക്കി. മേയ് 21 നു വിദേശത്ത് നിന്നു മടങ്ങിയെത്തിയതായും കണ്ടെത്തി.