Sorry, you need to enable JavaScript to visit this website.

ജിദ്ദയിൽ ഹൈപ്പർമാർക്കറ്റ് നഗരസഭ അടപ്പിച്ചു

മുൻകരുതൽ നടപടികൾ ലംഘിച്ചതിന് ജിദ്ദ നഗരസഭ അടപ്പിച്ച അൽറൗദ ഡിസ്ട്രിക്ടിലെ ഹൈപ്പർമാർക്കറ്റ്.

ജിദ്ദ- ഉത്തര ജിദ്ദയിൽ അൽറൗദ ഡിസ്ട്രിക്ടിൽ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് (തഹ്‌ലിയ) റോഡിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ ഹൈപ്പർമാർക്കറ്റ് ജിദ്ദ നഗരസഭ അടപ്പിച്ചു. കൊറോണ വ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ ലംഘിച്ചതിനാണ് സ്ഥാപനം അടപ്പിച്ചത്. ശാരീരിക അകലം പാലിക്കാതെ ഉപയോക്താക്കൾ കൂട്ടംകൂടി നിന്നതും പ്രവേശന കവാടത്തിൽ വെച്ച് ഉപയോക്താക്കളുടെ ശരീര ഊഷ്മാവ് പരിശോധിക്കാത്തതുമാണ് ഹൈപ്പർ മാർക്കറ്റ് അടപ്പിക്കാൻ കാരണം. 


ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന നിയമ ലംഘനങ്ങളെ കുറിച്ച് ജിദ്ദ നഗരസഭക്ക് പരാതി ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ ഉദ്യോഗസ്ഥർ പരിശോധന നടത്തി നിജസ്ഥിതി ഉറപ്പുവരുത്തിയാണ് സ്ഥാപനം അടപ്പിച്ചത്. നിയമ ലംഘകർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജിദ്ദ നഗരസഭ അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് അൽസഹ്‌റാനി പറഞ്ഞു. 

Latest News