തൃശൂർ- എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്‌കൂളിലെ ജീവ ശാസ്ത്രാധ്യാപിക അജിത ടീച്ചർ (47) പാമ്പു കടിയേറ്റ് മരിച്ചു. വീട്ടുമുറ്റത്ത് നിന്നും പാമ്പുകടിയേറ്റതിനെത്തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപകനായ കുന്നത്ത് ഷൈഖ് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യയാണ്. തൃശൂർ വടക്കാഞ്ചേരിയിലെ റിട്ട. കെഎസ്ഇബി അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയർ അബ്ദുറഹിമാൻ ലൈല ദമ്പതിമാരുടെ മകളാണ്. മക്കൾ: അൻഷദ്, അംജദ്.