Sorry, you need to enable JavaScript to visit this website.

പാത്രത്തില്‍ തല കുടുങ്ങി ബാലിക, അഗ്നി-രക്ഷാസേന രക്ഷയായി

മാനന്തവാടി- അലൂമിനിയം പാത്രത്തില്‍ തല കുടുങ്ങിയ ബാലികക്കു അഗ്നി-രക്ഷാസേന രക്ഷയായി. എടവക വെസ്റ്റ് പാലമുക്ക് മൂടമ്പത്തു യൂസഫിന്റെ മൂന്നര വയസുള്ള മകള്‍ നെഹ്്‌ല ഫാത്തിമയുടെ തലയാണ് പാത്രത്തില്‍ കുടുങ്ങിയത്.  ഉച്ചകഴിഞ്ഞ് രണ്ടോടെ ബാലിക കളിക്കുന്നതിനിടെ പാത്രം തലയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ വീട്ടുകാര്‍ കുട്ടിയുമായി അഗ്നി-രക്ഷാസേനയുടെ കാര്യാലയത്തില്‍ എത്തി.
സ്റ്റേഷന്‍ ഓഫീസര്‍ ടി.ടി.ഗിരീശന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍.വി.ഷാജി, ഫയര്‍ ഓഫീസര്‍മാരായ എന്‍.എഫ്.ചന്ദ്രന്‍, ഇ.ജെ.മത്തായി, എം.വി.വിനു, പ്രവീണ്‍കുമാര്‍ എന്നിവരടങ്ങിയ സംഘം പാത്രം മുറിച്ചുമാറ്റിയാണ് ബാലികയെ രക്ഷിച്ചത്.

 

Latest News